2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഉഡു രാജ മുഖി മൃഗ രാജ കടി

ഉഡു രാജ മുഖി മൃഗ രാജ കടി
ഗജ രാജ വിലാസിത മന്ദ ഗതി
യതി സാ യുവതി ഹൃദയേ വസതി
ക്വ ജപ ക്വ തപ ക്വ സമാധി വിധി

(നക്ഷത്ര ശോഭയുള്ള മുഖവും ഒതുങ്ങിയ അരക്കെട്ടും മെല്ല നടയും ഉള്ള 
യുവതി ഹൃദയത്തില്‍ ഇരുന്നാല്‍ പിന്നെ എന്ത് ജപം,എന്ത് തപം  എന്ത് സമാധി വിധികള്‍?)


>>> Love Lady and Meditation <<< 

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

തോല കവി

തോല കവി എന്ന പഴയകാല രസിക കവി തന്റെ രാജ്യത്തെ റാണിയുടെ അപേക്ഷപ്രകാരം അവരെ പ്രകീര്‍ത്തിച്ചെഴുതിയ കവിത...
(പക്ഷെ ഇത് പണ്ഡിതയല്ലാത്ത റാണിക്കിഷ്ടപ്പെട്ടില്ല):
അന്നൊത്ത പോക്കി കുയിലൊത്ത പാട്ടീ തെനൊത്ത വാക്കി  തില പുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ   യവാഗു പോലെ നീണ്ടിട്ടിരിക്കും നയന ദ്വയത്തീ 
(അരയന്ന നടയുള്ളവളെ, കുയിലിനെ പോലെ പാടുന്നവളെ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളെ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളെ, ദരിദ്ര വീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളെ) 

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ചാതുര്യം

കവിതാ രസ ചാതുര്യം വാഖ്യാതാ വേത്തി ന കവി
പുത്രീ രതി ചാതുര്യം ജാമാതാ വേത്തി ന പിതാ

പഴയ ശ്ലോകം

നാരായണന്‍ തന്റെ പദാരവിന്ദം നാരീ ജനത്തിന്റെ മുഖാര വിന്ദം
മനുഷ്യനായാലിതില്‍ രണ്ടിലൊന്ന് നിനച്ചു വേണം ദിവസം കഴിപ്പാന്‍